കെ.പി. പവിത്രെൻറ 'അക്ഷരവീടി'ന് കുറ്റിയടിച്ചു
text_fieldsപുലാപ്പറ്റ മണ്ടയിൽ ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടൻ കെ.പി. പവിത്രന് നിർമിക്കുന്ന ‘ദ’ അക്ഷരവീടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ കുറ്റിയടിക്കുന്നു
പുലാപ്പറ്റ: മണ്ടഴിയിൽ അഭിനയപ്രതിഭ കെ.പി. പവിത്രന് ഒരുക്കുന്ന സ്നേഹോപഹാരമായ 'ദ' 'അക്ഷരവീടിന്' മുൻ ശ്രീകൃഷ്്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ കുറ്റിയടിച്ചു. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രുപ്പും സംയുക്തമായാണ് മലയാളത്തിലെ മധുരാക്ഷരങ്ങൾ കോർത്തിണക്കി നടപ്പാക്കുന്ന 'അക്ഷരവീട്' പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ച് നൽകുന്നത്.
സമൂഹത്തിലെ ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്ന കാലഘട്ടത്തിൽ മറ്റുള്ളവരോടൊപ്പം നിൽക്കാനും പ്രയാസങ്ങളും വേദനയും പങ്കുവെക്കാനും മാധ്യമം ദിനപത്രം നിർവഹിക്കുന്ന ഇത്തരം മാതൃകകൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് പി. അരവിന്ദാക്ഷൻ മാസ്റ്റർ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ 'മാധ്യമം' െഡപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിയിൽ മുഖ്യപ്രഭാഷണം നടത്തി. നഷ്ടമാവുന്ന മൂല്യങ്ങളുടെ വീണ്ടെടുപ്പിനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലിം, പബ്ലിക് റിലേഷൻ മാനേജർ കെ.ടി. ഷൗക്കത്തലി, വിനയചന്ദ്രൻ, നടൻ കെ.പി. പവിത്രൻ, ബിസ് മാക്സ് ആൻഡ് െഡവലപേഴ്സ് എം.ഡി ഇസ്മായിൽ എന്നിവർ സംസാരിച്ചു. മാധ്യമം മലപ്പുറം യൂനിറ്റ് അഡ്മിൻ ഹിഷാം, എൻജിനീയർ മുരളി, വിനയചന്ദ്രൻ മാസ്റ്റർ, നാസർ സുറുമ, സിറാജുദ്ദീൻ, അൻവർ, എന്നിവർ പങ്കെടുത്തു.