പഠനം തന്നെ ജീവിതം; ബിരുദങ്ങളുടെ തോഴനായി അതീഖ് റഹ്മാൻ
text_fieldsഅതീഖ് റഹ്മാൻ അധ്യാപനത്തിനിെട
പുലാപ്പറ്റ: പഠനം തന്നെ ഹോബിയാക്കിയിരിക്കുകയാണ് പുലാപ്പറ്റ സ്വദേശി അതീഖ് റഹ്മാൻ. കാലിക്കറ്റ് സർവകലാശാലയിൽനിന്നാണ് 1994ൽ ഇസ്ലാമിക ചരിത്രവും അറബിയും ചേർന്ന ബിരുദം നേടിയത്. 2024ൽ 14ാമത് ബിരുദാനന്തര ബിരുദം എം.ബി.എയും ഇദ്ദേഹം നേടി. ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ജേണലിസം, ലൈബ്രറി സയൻസ്, യോഗ എന്നിവയിലും ബിരുദാനന്തര ബിരുദം നേടി. ഹെർബൽ സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പഠനത്തോടൊപ്പം ജോലിയും ഒന്നിച്ച് കൊണ്ട് പോകുന്നു.
കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മഹാത്മ ഗാന്ധി സർവകലാശാലകളിൽ നിന്നും തമിഴ്നാട്ടിലെ മദ്രാസ്, അണ്ണാമലൈ സർവകലാശാലകളിൽനിന്നും ബിരുദം നേടി. പ്രീഡിഗ്രി ശേഷം മദ്റസ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ആദ്യമായി ഡിഗ്രി പഠനത്തിന് ചേരുന്നത്.
പുലാപ്പറ്റ ഉമ്മനഴി പള്ളിപ്പറമ്പിൽ പരേതനായ അബൂബക്കറിന്റെയും ആമിന കുട്ടിയുടെയും മകനാണ്. കെ.ഇ.എ.എം. നീറ്റും യോഗ്യത നേടി. യു.ജി.സി നെറ്റ് നേടാനുള്ള ഒരുക്കത്തിലാണ്. സൈനബയാണ് പത്നി. ആയിഷ ഷബ്നം, ഷംന ഷെറിൻ എന്നിവർ മക്കളാണ്.