സയന ഇനി കണ്ണീരോർമ; നാട് വിതുമ്പി
text_fieldsപുലാപ്പറ്റ: ബംഗളൂരുവിൽ വിനോദയാത്രക്കിടെ മരിച്ച വിദ്യാർഥിനി പുലാപ്പറ്റ മുണ്ടൊള്ളി ശശിയുടെ മകൾ സയനക്ക് (15) കൂട്ടുകാരും നാട്ടുകാരും കണ്ണീരോടെ വിട നൽകി. പ്രിയ കൂട്ടുകാരി ഇനി തങ്ങൾക്കൊപ്പമുണ്ടാവില്ലെന്ന ദുഃഖഭാരം വിദ്യാർഥികളുടെ കണ്ണും മനസ്സും കലക്കി. സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ കാണുന്ന സയന ക്ലാസിൽ എപ്പോഴും ചുറുചുറുക്കോടെയാണ് ഉണ്ടാകാറുള്ളതെന്ന് പറയുമ്പോൾ അധ്യാപകരുടെ കണ്ണ് നിറഞ്ഞു.
ബുധനാഴ്ച പുലർച്ച കോണിക്കഴി മുണ്ടൊള്ളിയിലെ വീട്ടിൽ മൃതദേഹം എത്തിച്ചു. പുലാപ്പറ്റ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സ്കൂൾ അധികൃതരും ജനപ്രതിനിധികളും സഹപാഠികളും അന്തിമോപചാരം അർപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു.