മലയോര ജാഥക്ക് സ്വീകരണം
text_fieldsമലയോര സമരയാത്രക്ക് എടത്തനാട്ടുകര കോട്ടപ്പള്ളയിൽ നൽകിയ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യു.ഡി.എഫ് നേതാക്കൾ ഷാളണിയിച്ച് സ്വീകരിക്കുന്നു
അലനല്ലൂർ: വന്യമൃഗ ആക്രമണത്തിൽനിന്ന് കർഷകരെ രക്ഷിക്കുക, മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സമര പ്രചാരണ ജാഥക്ക് മലപ്പുറം-പാലക്കാട് ജില്ല അതിർത്തിയിൽ സ്വീകരണം. എടത്തനാട്ടുകര കോട്ടപ്പള്ളയിൽനിന്ന് സ്വീകരിച്ചാനയിച്ച് മണ്ണാർക്കാട്ടെ സ്വീകരണ യോഗത്തിലേക്ക് എത്തിച്ചു.
ചടങ്ങിൽ എം.എം. ഹസ്സൻ, എ. തങ്കപ്പൻ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ബാലഗോപാൽ, സി. പ്രകാശ്, പി.വി. രാജേഷ്, എ. അയ്യപ്പൻ, റഷീദ് ആലായൻ, ഫായിദ ബഷീർ, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ. സിദ്ദീഖ്, ബാലകൃഷ്ണൻ, കല്ലടി ബക്കർ, ആലിപ്പു ഹാജി, കെ.ടി. ഹംസപ്പ, മഠത്തൊടി സിബ്ഗത്ത്, പി.പി. ഷാനവാസ്, റഫീഖ പാറോക്കോട്, ഫൈസൽ തങ്കര, നാസർ കാപ്പുങ്ങൽ, എൻ.കെ. മുഹമ്മദ് ബഷീർ, ബാപ്പു തുവ്വശ്ശീരി, സുരേഷ് കൊടുങ്ങയിൽ, എം. അലി, നസീർ ബാബു പൂതാനി, കെ.പി. സത്യപാൽ, കെ. അബൂബക്കർ, അക്ബർ അലി പാറോക്കോട്, പി.പി. ഏനു, റസാഖ് മംഗലത്ത്, മൊയ്തീൻകുട്ടി, എം.പി.എ. ബക്കർ, ഹംസ ഓങ്ങല്ലൂർ, ടി. അഫ്സറ, ടി.പി. സൈനബ, ഫാത്തിമ, ജുമൈല എന്നിവർ സംബന്ധിച്ചു.