Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2026 4:21 AM GMT Updated On
date_range 6 March 2026 4:21 AM GMTപോക്സോ പ്രതിക്ക് കഠിനതടവും പിഴയും
text_fieldscamera_alt
കൃഷ്ണരാജ്
ആലത്തൂർ: 17 വയസുകാരിയോട് ലൈംഗിക അതിക്രമണം നടത്തിയ കേസിലെ പ്രതിക്ക് 12 വർഷവും അഞ്ച് മാസവും കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. അത്തിപ്പൊറ്റ സ്വദേശി കൃഷ്ണരാജിനെയാണ് (46) ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് സന്തോഷ് കെ. വേണു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കുകയും പിഴ അടക്കുന്ന പക്ഷം പകുതി അതിജീവിതക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.എസ്. ബിന്ദു നായർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Next Story


