മഴയിൽ വൈദ്യുത പോസ്റ്റുകൾ തകർന്നു; ഷൊർണൂർ ഡിവിഷനിൽ 15 ലക്ഷത്തിന്റെ നഷ്ടം
text_fieldsമരം വീണ് നാല് എച്ച്.ടി പോസ്റ്റുകൾ തകർന്ന ഷൊർണൂർ കുളഞ്ചീരിക്കുളം ഭാഗത്ത് വി.കെ. ശ്രീകണ്ഠൻ എം.പി സന്ദർശിക്കുന്നു
ഷൊർണൂർ: അപായമുണ്ടാക്കുന്ന തരത്തിൽ റോഡരികിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. മരം പൊട്ടിവീണ് നാല് ഹൈടെൻഷൻ പോസ്റ്റുകൾ തകർന്ന ഷൊർണൂർ കുളഞ്ചീരി കുളത്തിന് സമീപം സന്ദർശിച്ച ശേഷമാണ് ആവശ്യം ഉന്നയിച്ചത്.
കെ.എസ്.ഇ.ബി ഷൊർണൂർ ഡിവിഷന് കീഴിൽ 127 എൽ.ടി പോസ്റ്റുകളും 27 എച്ച്.ടി പോസ്റ്റുകളും കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയിൽ മരം പൊട്ടിവീണും മറ്റും തകർന്നിട്ടുണ്ട്.
കുളപ്പുള്ളി ഐ.പി.ടി ആൻഡ് ജി.പി.ടി കോളജിലെ ട്രാൻസ്ഫോർമർ കത്തിനശിച്ചു. ആധുനികമായ എച്ച്.ടി കേബിളും കത്തിനശിച്ചു. 15 ലക്ഷം രൂപയിലധികം രൂപയുടെ നാശനഷടമുണ്ടായതായാണ് പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാകുന്നത്.