മുങ്ങിനടന്ന മോഷണക്കേസ് പ്രതി പിടിയിൽ
text_fieldsസുനിൽകുമാർ
ഷൊർണൂർ: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ ഏഴ് വർഷത്തിന് ശേഷം പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കാട്ടിൽക്കടവ് തട്ടാശ്ശേരിയിൽ സുനിൽകുമാറിനെ (36) യാണ് അറസ്റ്റ് ചെയ്തത്. 2018 ആഗസ്റ്റ് 30ന് പുലർച്ചെ അഞ്ചിന് വാടാനാംകുറിശ്ശി ചോറോട്ടൂർ അമ്പലത്തിന് സമീപമുള്ള പത്മാവതിയുടെ വീട്ടിലെ ഉരുളി മോഷ്ടിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പത്മാവതിയുടെ മകൻ ഗിരീഷിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായിരുന്നത്. പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. ഷൊർണൂർ എസ്.ഐ സേതുമാധവൻ, എ.എസ്.ഐ അനിൽകുമാർ, കെ.രാജീവ്, ജി.എസ്.സി.പി.ഒ എസ്. സന്തോഷ്, ഷിബു, സി.പി.ഒ റിയാസ്, സജീഷ് എന്നിവരടങ്ങിയ സംഘം കരുനാഗപ്പള്ളിയിൽ പോയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.