ജാമ്യമെടുത്ത് മുങ്ങിയ പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ
text_fieldsസനൂപ്
ഷൊർണൂർ: മോഷണക്കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി ആറ് വർഷത്തിന് ശേഷം പിടിയിൽ. 2019 ഫെബ്രുവരി 20 ന് മലബാർ എക്സ്പ്രസിൽ നിന്ന് കോഴിക്കോട് കല്ലായി സ്വദേശിനിയുടെ സ്വർണാഭരണവും മൊബൈൽ ഫോണുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി തൃശൂർ ചെറുതുരുത്തി ആറ്റൂർ മനപ്പടി സനൂപാണ് (38) പിടിയിലായത്.
ഇയാൾ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പത്തിലേറെ മോഷണകേസുകളും അടിപിടി കേസുകളുമുണ്ട്. റെയിൽവെ പൊലീസ് എസ്.ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സുരേഷ്, മണികണ്ഠൻ, സീനിയർ സി.പി.ഒമാരായ അബ്ദുൽ മജീദ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


