ഓൺലൈൻ തട്ടിപ്പ്; ചെങ്ങളായി സ്വദേശിയുടെ 22.37 ലക്ഷം തട്ടിയതിന് കേസ്
text_fieldsശ്രീകണ്ഠപുരം: ലാഭം നൽകുമെന്ന് പറഞ്ഞ് ഓണ്‍ലൈൻ വഴി പ്രമുഖ കമ്പനി മേധാവിയെന്ന് പരിചയപ്പെടുത്തി ചെങ്ങളായി സ്വദേശിയുടെ 22.37 ലക്ഷം തട്ടി. സംഭവത്തിൽ കേസ്. ഷെയർ മാർക്കറ്റിൽ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം നൽകുമെന്ന സന്ദേശമനുസരിച്ച് 22.37 ലക്ഷം രൂപ നൽകിയ ചെങ്ങളായി അരിമ്പ്രയിലെ ചൊറുകുന്നോന്റകത്ത് പുതിയപുരയില്‍ മുഹമ്മദ് ഷെമീമിന്റെ പണമാണ് നഷ്ടമായത്. ഓണ്‍ ലൈനിലൂടെ പരിചയപ്പെട്ട വ്യക്തി താന്‍ ബ്ലോക്ക് റോക്ക് മേധാവിയാണെന്നും കമ്പനിയുടെ ഷെയര്‍ നല്‍കാമെന്നും പറഞ്ഞതോടെ മുഹമ്മദ് ഷമീം വിവിധ അക്കൗണ്ട് വഴി പണം നൽകുകയായിരുന്നു.
ഏപ്രിൽ 29 മുതല്‍ ജൂലൈ 14 വരെയാണ് ഇത്രയും തുക നൽകിയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഓൺലൈൻ തട്ടിപ്പാണെന്ന് അറിഞ്ഞത്. തുടർന്നാണ് ഷെമീം പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പ് സംഘമാണെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്.