18 കിലോ തിമിംഗല ഛർദ്ദിൽ കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
text_fieldsകോയമ്പത്തൂർ: 18 കിലോ തിമിംഗല ഛർദ്ദിൽ കടത്താൻ ശ്രമിച്ച മൂന്നുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പേളുക്കുറിച്ചി സ്വദേശി വെങ്കിടേശൻ (55), ജലീൽ (58), സേലം സ്വദേശി രവി (55) എന്നിവരെയാണ് നാമക്കൽ രാസിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
റാസിപുരത്തിനടുത്തുള്ള പെലുക്കുറിച്ചിക്ക് സമീപമുള്ള ജി.വി.ആർ എന്നപേരിൽ സ്വകാര്യ എസ്റ്റേറ്റിൽ കോടിക്കണക്കിന് രൂപയുടെ തിമിംഗല ഛർദ്ദിൽ സൂക്ഷിച്ച് വിൽക്കുന്നതായി റാസിപുരം വനം വകുപ്പിന് വിവരം ലഭിച്ചതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ രണ്ട് ദിവസമായി പ്രദേശത്ത് നിരീക്ഷണം നടത്തിവ രികയായിരുന്നു. രാവിലെ സംശയാസ്പദമായി രണ്ട് കാറുകൾ പൂന്തോട്ടത്തിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ വളഞ്ഞു.
ഇതിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരിൽ നടത്തിയ അന്വേഷണത്തിലാണ് തിമിംഗല ഛർദ്ദിൽ വിൽക്കുന്നതായി അറിഞ്ഞത്. നാമക്കൽ ജില്ലയിലെ കൊല്ലിമല സ്വദേശി ചന്ദ്രൻ, വാഴപ്പാടി സ്വദേശി രാംകുമാർ എന്നിവരാണ് രക്ഷപ്പെട്ടത്. പിടികൂടിയവരിൽനിന്ന് 18 കിലോ തിമിംഗല ഛർദ്ദിൽ, അഞ്ച് മൊബൈൽ ഫോണുകൾ, രണ്ട് കാറുകൾ എന്നിവ പിടിച്ചെടുത്തു. ഒളിച്ചോടിയവരെ കണ്ടെ ത്താൻ പ്രത്യേകസംഘം പൊലീസ് രൂപവത്കരിച്ചു. അറസ്റ്റിലായ മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.