രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന്
text_fieldsസീനത്തിന്റെ കൈ നീരുവന്ന നിലയില്‍
തൃത്താല: ചികിത്സക്കെത്തിയ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. തൃത്താല സ്വദേശിനി സീനത്താണ് തൃത്താല സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നല്‍കിയത്. കഴിഞ്ഞദിവസം ഇവര്‍ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്ഥിരമായ കുത്തിവെപ്പിനായാണ് ഇവിടേക്കെത്തിയത്. എന്നാല്‍, ഏറെനേരം കാത്തിരുന്നിട്ടും നഴ്സുമാര്‍ കുത്തിവെക്കാനെത്താത്തതില് ഇവര്‍ പ്രതികരിച്ചു. തുടര്‍ന്ന് നഴ്സെത്തി കുത്തിവെക്കാന്‍ ഒരുങ്ങവെ സ്ഥിരമായി കുത്തിവെപ്പെടുക്കുന്ന കൈയില്‍ മതിയെന്ന് സീനത്ത് പറഞ്ഞു. അത് വകവെക്കാതെ സീനത്തിനെ ശകാരിക്കുകയും മറ്റൊരിടത്ത് കുത്തിവെപ്പെടുക്കുകയും ചെയ്തു. ഇതോടെ രക്തം കയറുകയും പിന്നീട് അതേ സിറിഞ്ച് കൊണ്ടുതന്നെ സാധാരണസ്ഥലത്ത് കുത്തിവെക്കുകയും ചെയ്തു. ഇതോടെ കൈ നീരുവന്ന് വേദനയിലാണ്. തന്നോട് വിദ്വേഷപരമായി പെരുമാറിയ നഴ്സിനെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.