വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം
text_fieldsപന്നിയങ്കര ടോൾ പ്ലാസക്ക് സമീപം അപകടത്തിൽപെട്ട ലോറി
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ലോറികൾ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശികളായ അബിൻ (24), ഡോൺ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവർക്കും കാലിനാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 7.45 ഓടുകൂടിയാണ് അപകടം.
പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ദേശീയപാതയിൽ തൃശൂർ ദിശയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചു. പിന്നിൽ വരികയായിരുന്ന മറ്റൊരു ടിപ്പർലോറി ഇതിന് പിന്നിലും ഇടിച്ചു. ആദ്യം ഇടിച്ച ലോറിയിൽ ഉള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അഗ്നി രക്ഷാസേന എത്തി ഡോർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അലക്ഷ്യമായി ലോറി നിർത്തിയിട്ട് പോയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.


