യുവാവിന്റെ മുറിയിൽനിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെത്തി പ്രതി രക്ഷപ്പെട്ടു
text_fieldsവടക്കാഞ്ചേരി: യുവാവ് താമസിക്കുന്ന വീട്ടിലെ മുറിയിൽനിന്ന് വടക്കാഞ്ചേരി എക്സൈസ് സംഘം ഒരു കിലോയിലധികം കഞ്ചാവ് കണ്ടെത്തി. ചേലക്കരപങ്ങാരപ്പിള്ളി മുല്ലക്കൽ പത്തുകുടി വീട്ടിൽ മുഹമ്മദ് അസ്മിനിന്റെ (25) ഓട്ടുപാറയിലെ വാടകവീട്ടിൽനിന്നാണ് ഒളിപ്പിച്ച നിലയിൽകഞ്ചാവ് കണ്ടെടുത്തത്. വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജീൻ സൈമണ്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് എത്തുമ്പോഴേക്കും അസ്മിൻ രക്ഷപ്പെട്ടു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മോഹൻദാസ്, കൃഷ്ണകുമാർ, ബിനു, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്, അഖിൽ, യതുൽ കൃഷ്ണ, സനിഷ്, അനിൽ എന്നിവർ അടങ്ങുന്ന സംഘമാണ് ലഹരി വേട്ടക്ക് നേതൃത്വം നൽകിയത്.


