Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightസുവർണപ്രതീക്ഷയുമായി...

സുവർണപ്രതീക്ഷയുമായി വസന്ത പറന്നു, വേ​ൾ​ഡ് ഗെ​യിം​സ് ആ​ൻ​ഡ് അ​ത് ല​റ്റി​ക്സ് മീ​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രിക്കാൻ​

text_fields
bookmark_border
സുവർണപ്രതീക്ഷയുമായി വസന്ത പറന്നു, വേ​ൾ​ഡ് ഗെ​യിം​സ് ആ​ൻ​ഡ് അ​ത് ല​റ്റി​ക്സ് മീ​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രിക്കാൻ​
cancel
camera_alt

വ​സ​ന്ത ത​യ്പെ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ചെ​ന്നൈ​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ രാ​ജ്യ​ത്തി​ന്റെ സു​വ​ർ​ണ​പ്ര​തീ​ക്ഷ​ക​ളു​മാ​യി വ​സ​ന്ത പു​റ​പ്പെ​ട്ടു. താ​യ് വാ​നി​ലെ താ​യ്പെ​യ് സി​റ്റി​യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് ഗെ​യിം​സ് ആ​ൻ​ഡ് അ​ത് ല​റ്റി​ക്സ് മീ​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് മൊ​ട​പ്പ​ല്ലൂ​ർ മ​ണ​ലി​പ്പാ​ടം സ്വ​ദേ​ശി​നി വ​സ​ന്ത മ​ത്സ​രി​ക്കു​ക. 18 നാ​ണ് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ക. 20 മു​ത​ൽ 23 വ​രെ​യാ​ണ് വ​സ​ന്ത പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ. 800, 400 മീ​റ്റ​ർ റ​ണ്ണി​ങ്, 800,400 മീ​റ്റ​ർ ഹ​ഡി​ൽ​സ്, ട്രി​പ്പി​ൾ ജ​മ്പ്, ഹാ​ൻ​ഡ് ബാ​ൾ എ​ന്നി​ങ്ങ​നെ ആ​റി​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രി​ക്കു​ക. മാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് 120 പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. 190 രാ​ജ്യ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

യാ​ത്ര​യെ​ക്കു​റി​ച്ച് അ​വ​സാ​ന​നി​മി​ഷം വ​രെ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന​താ​യി വ​സ​ന്ത പ​റ​ഞ്ഞു. യാ​ത്ര​​ചെ​ല​വി​ലേ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ആ​വ​ശ്യ​മു​ണ്ടെ​ന്ന ‘മാ​ധ്യ​മം’ വാ​ർ​ത്ത ക​ണ്ട് നി​ര​വ​ധി പേ​ർ സ​ഹാ​യി​ച്ചു. കൂ​ടാ​തെ വാ​യ്പ​ക​ളും സം​ഘ​ടി​പ്പി​ച്ചു. അ​റു​പ​തി​നാ​യി​രം രൂ​പ​യു​ടെ കു​റ​വ് ത​ൽ​ക്കാ​ലം അ​സോ​സി​യേ​ഷ​ൻ വ​ഹി​ക്കാ​മെ​ന്നും മ​ട​ങ്ങി​യെ​ത്തി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ച​ട​ച്ചാ​ൽ മ​തി​യെ​ന്നു​മു​ള്ള ധാ​ര​ണ​യി​ലാ​ണ് യാ​ത്ര സാ​ധ്യ​മാ​യ​ത്.

2023 ൽ ​ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ൽ ലോ​ങ് ജ​മ്പ്, ട്രി​പ്പി​ൾ ജ​മ്പ്, 4×400 റി​ലെ എ​ന്നി​വ​യി​ൽ സ്വ​ർ​ണം നേ​ടി​യ വ​സ​ന്ത ദു​ബൈ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ പ​സ​ഫി​ക് മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ൽ 200,400, ട്രി​പ്പി​ൾ ജ​മ്പ് എ​ന്നി​വ​യി​ൽ സ്വ​ർ​ണ​മെ​ഡ​ലും ലോ​ങ്ങ്‌ ജ​മ്പി​ൽ വെ​ള്ളി​മെ​ഡ​ലും നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Sports News Palakad news 
News Summary - vasantha from palakkad to represent World Games and Athletics Meet
Next Story