Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2026 8:41 AM GMT Updated On
date_range 25 April 2026 8:41 AM GMTവർക് ഷോപ്പിന് തീപിടിച്ചു; 24 ബൈക്കുകൾ കത്തിനശിച്ചു
text_fieldscamera_alt
മംഗലംപാലത്തിന് സമീപം വർക് ഷോപ്പിലെ ബൈക്കുകൾ കത്തിനശിച്ച നിലയിൽ
വടക്കഞ്ചേരി: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപത്തെ ബൈക്ക് വർക് ഷോപ്പിന് തീപിടിച്ചു. 24 ബൈക്കുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ വിവരമറിഞ്ഞ നാട്ടുകാർ അഗ്നിരക്ഷസേനയിലും പൊലീസിലും അറിയിച്ചു.അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. കാരണം വ്യക്തമല്ല.ഷോർട്ട് സർക്യൂട്ട് ആണോയെന്ന് സംശയമുണ്ട്. 12 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story


