വട്ടമണ്ണപ്പുറം സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്: മൂന്ന് വീടുകളുടെ താക്കോൽ കൈമാറി
text_fieldsഎടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ നിർമിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ സഹപാഠികൾക്ക് നിർമിച്ച് നൽകിയ മൂന്ന് വീടുകളുടെ താക്കോൽദാനവും 12 നിർധന കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനായുള്ള സ്ഥലത്തിന്റെ പ്രമാണ കൈമാറ്റവും നടന്നു.
അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടപ്പള്ള ടൗണിൽനിന്ന് തുടങ്ങിയ ഘോഷയാത്ര സ്കൂളിൽ സമാപിച്ചു. മലപ്പുറം എ.എസ്.പി ഫിറോസ് എം. ഷഫീഖും സ്കൂൾ മാനേജർ ഡോ. കെ. മഹ്ഫുസ് റഹീമും ചേർന്ന് 12 നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാനായി 50 സെന്റ് സ്ഥലത്തിന്റെ പ്രമാണം എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ചെയർമാൻ അബ്ദുല്ല പാറോക്കോട്ടിലിന് കൈമാറി.
മുൻ വിദ്യാഭ്യാസ മന്ത്രി അഡ്വ. നാലകത്ത് സൂപ്പി, മലപ്പുറം ഡെപ്യൂട്ടി കലക്ടർ കെ.പി. സക്കീർ ഹുസൈൻ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താൻ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി. അബൂബക്കർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിശാബി ആറാട്ടുതൊടി, ജില്ല പഞ്ചായത്തംഗം എം. മെഹർബാൻ, ഗ്രാമ പഞ്ചായത്തംഗം എം. അലി, കേരള വ്യാപാരി വ്യവസായി ഏകോപന സമതി എടത്തനാട്ടുകര യൂനിറ്റ് പ്രസിഡന്റ് എ.പി. മാനു, മുഫീന ഏനു, സുരേഷ് ഹരിഹരൻ, എം.പി.എ. ബക്കർ, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ പി.എസ്. ഷാജി, ഷമീം കരുവള്ളി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഹംസപ്പ, റഹ്മത്ത് മഠത്തൊടി, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, വി.പി. റഹീസ്, മുസ്തഫ വെള്ളേങ്ങര, ഉമ്മർ മഠത്തൊടി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. അബ്ദുല്ല, എൻ. ഫൈസൽ പ്രധാനാധ്യാപിക കെ.എം. ഷാഹിന സലീം, എം.പി.ടി.എ പ്രസിഡന്റ് സി. റുബീന, വൈസ് പ്രസിഡന്റ് കെ. കാർത്തിക കൃഷ്ണ, ഭവന നിർമാണ കമ്മിറ്റി കൺവീനർ സി. മുഹമ്മദാലി, പി.ടി.എ പ്രസിഡൻറ് എം.പി. നൗഷാദ്, പി. അഹമ്മദ് സുബൈർ എന്നിവർ സംസാരിച്ചു.