കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
text_fieldsസദ്ദാം ഹുസൈൻ
ഹേമാംബികനഗർ: 6.995 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് രാംനഗർ സദ്ദാം ഹുസൈനാണ് (33) പിടിയിലായത്. ഹേമാംബിക നഗർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പട്രോളിങ്ങിനിടയിൽ താണാവ് ഓവർ ബ്രിഡ്ജിന് താഴെയാണ് ഇയാളെ ശനിയാഴ്ച പിടികൂടിയത്. കഞ്ചാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, ഹേമാംബിക നഗർ പൊലീസ് ഇൻസ്പെക്ടർ കെ. ഹരീഷ്, എസ്.ഐ സുദർശന, എസ്.സി.പി.ഒമാരായ വിമൽ കുമാർ, മുഹമ്മദ് ഷഫീഖ്, രാധകൃഷ്ണൻ, മധുസൂദനൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.