കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നു; കർഷകർ ആശങ്കയിൽ
text_fieldsഎടത്തനാട്ടുകര കോട്ടപ്പള്ള പൊൻപാറ റോഡിൽ രാത്രിയിലിറങ്ങിയ കാട്ടുപന്നികൾ റോഡ് മുറിച്ച് കൃഷിയിടങ്ങളിലേക്ക് പോകുന്നു
അലനല്ലൂർ: കർഷകരുടെ കൃഷി നശിപ്പിച്ചും വാഹന യാത്രക്കാർക്ക് ഭീഷണിയായും കാട്ടുപന്നിക്കൂട്ടം. ഇതോടെ പല കർഷകരും കൃഷി അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ചേമ്പ്, ചേന, മരിച്ചീനി, മധുര കിഴങ്ങ്, കാവത്ത്, വാഴ, പച്ചക്കറികൾ തുടങ്ങിയവ നിത്യവും നശിപ്പിക്കുകയാണ്. ഇതിനെതിരെ മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, കോൺഗ്രസ് എന്നീ സംഘടനകൾ പരാതിപ്പെട്ടതോടെ അലനല്ലൂർ പഞ്ചായത്ത് നേരത്തെ ഒറ്റ ദിവസം 14 പന്നികളെ വെടിവെച്ച് കൊന്നിരുന്നു.
പെറ്റുപ്പെരുകിയ പന്നികൾ വീണ്ടും കർഷകർക്ക് തലവേദനയായിരിക്കുകയാണ്. ഇതിനെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് ജന ജാഗ്രതാ സമിതി യോഗത്തിൽ കർഷകർ ആവശ്യപ്പെട്ടു.