Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2026 5:34 AM GMT Updated On
date_range 13 Sep 2026 5:34 AM GMTപവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
text_fieldscamera_alt
ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
വടക്കഞ്ചേരി: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. വടക്കഞ്ചേരി ടി.ബി ജങ്ഷന് സമീപം സിറ്റി കോംപ്ലക്സിലാണ് സംഭവം.
കോംപ്ലക്സിന്‍റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ജിം ഫിറ്റ്നസ് സെൻററിലെത്തിയ കിഴക്കഞ്ചേരി വടക്കന്തറ സ്വദേശി മഹേഷാണ് ലിഫ്റ്റിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
വ്യായാമം കഴിഞ്ഞ് ലിഫ്റ്റിൽ തിരിച്ചിറങ്ങുന്നതിടെ വൈദ്യുതി നിലച്ചു. അര മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കാത്തിരുന്നെങ്കിലും ലിഫ്റ്റ് പ്രവർത്തിച്ചില്ല. പിന്നീട് മഹേഷിന്‍റെ സുഹൃത്തുക്കൾ അഗ്നി രക്ഷാ സേനയെ ബന്ധപ്പെട്ടതിന് ശേഷം ലിഫ്റ്റ് തകർത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
Next Story


