അടൂർ ഐ.എച്ച്.ആർ.ഡി കോളജ് നിർമാണത്തിന് ഏഴ് കോടി
text_fieldsസംസ്ഥാന ബജറ്റിൽ അടൂർ മണ്ഡലത്തിൽ 33.55 കോടി രൂപയുടെ ഏഴ് പ്രവൃത്തികള്‍ ഇടംപിടിച്ചു. 18.65 കോടിയുടെ പദ്ധതികൾക്കായി ടെൻഡർ നടപടികൾക്കും അനുമതി ലഭിച്ചു. ഐ.എച്ച്.ആർ.ഡി കോളജ് നിർമാണത്തിന് ഏഴ് കോടി അനുവദിച്ചു.
മറ്റ് പദ്ധതികൾ:
* അസി. എൻജിനീയര്‍ പി.ഡബ്ല്യു.ഡി പാലം വിഭാഗം, പന്തളം സെക്ഷന്‍ ഓഫിസ് -50 ലക്ഷം.
* അങ്ങാടിക്കല്‍ വില്ലേജ് ഓഫിസ് നവീകരണം 50 ലക്ഷം.
* അടൂര്‍ ഗവ. എല്‍.പി.എസിന് പുതിയ കെട്ടിടം 50 ലക്ഷം.
* അടൂര്‍ കെ.എസ്.ആർ.ടി.സി യാര്‍ഡ് നിർമാണം ഒരു കോടി.
* അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഓഫിസ് 50 ലക്ഷം.
* ആലുംമൂട് പാറക്കൂട്ടം പുള്ളിപ്പാറ-പുന്തന്ചന്ത റോഡ് അഞ്ച് കോടി.
* ശ്രീമൂലം മാര്‍ക്കറ്റ് പാമ്പേറ്റുകുളം റോഡ് 2.75 ലക്ഷം.
* കൊടുമണ്‍-ഐക്കാട് റോഡ് രണ്ട് കോടി.
* പന്തളം-തെക്കേക്കര വൈദ്യുതി ബോർഡ് സബ് സെക്ഷന്‍ 50 ലക്ഷം.
* ഏനാത്ത് സബ് രജിസ്ട്രാർ ഓഫിസ് ഒരു കോടി.
* പന്തളം-കടയ്ക്കാട്-മാവരത്തോട്-തുമ്പമണ്‍ പഞ്ചായത്ത് ഭാഗങ്ങളിലെ അച്ചന്‍കോവില്‍ ആറ് സംരക്ഷണം-70 ലക്ഷം.
* അടൂര്‍-ആനന്ദപള്ളി കുളം സംരക്ഷണം-70 ലക്ഷം.
* കടമ്പനാട് മുടിപ്പുര-ദേശക്കല്ലുമ്മൂട് റോഡ്-3 കോടി.
* പന്തളം പി.ഡബ്ല്യു.ഡി ക്വാളിറ്റി കണ്ട്രോള് ലാബ്, പന്തളം-തെക്കേക്കര-ചിറയത്തുപടി ഏലാ തോടിന്റെ പാലം, മുണ്ടപ്പള്ളി-പള്ളിക്കലാറിന് കുറുകെ പാലം, അടൂര്‍ മുനിസിപ്പാലിറ്റിയെ ഏഴംകുളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലം, പട്ടാഴിമുക്ക്-കല്ലയത്ത് റോഡ്, കല്ലുകുഴി-തെങ്ങമം-തെങ്ങിനാല്‍ കുരിശുമ്മൂട് റോഡ്, പന്നിവിഴ-തേപ്പുപാറ റോഡ് എന്നിവയാണ് ബജറ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയ പദ്ധതികൾ.
അടൂർ മണ്ഡലത്തിൽനിന്ന് ബജറ്റിൽ ഉൾപ്പെട്ട പദ്ധതികൾ ഒരു പാക്കേജായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ സൂചിപ്പിച്ചു. അടൂര്‍ ഗവ. ആശുപത്രിയുടെ വികസനത്തിനായി സ്ഥലം ലഭ്യമാക്കുന്നത് ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് മാറ്റി സ്ഥാപിക്കുന്നതിന് പ്രത്യേകമായി പരിഗണന നല്‍കിയിട്ടുണ്ട് -ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.