Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightഅടൂരിൽ വാഹനങ്ങൾ തമ്മിൽ...

അടൂരിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
അടൂരിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

അ​ടൂ​ർ-​കാ​യം​കു​ളം റോ​ഡി​ൽ ചേ​ന്നം​മ്പ​ള്ളി ജ​ങ്ഷ​ന്​ സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന അ​പ​ക​ടം

അ​ടൂ​ർ: ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ജീ​പ്പി​നു പി​റ​കി​ൽ ബൈ​ക്കും ഇ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ്. ജീ​പ്പ് യാ​ത്രി​ക​രാ​യ മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ൽ ആ​ർ. ബി​ജു(45), മ​ക​ൻ അ​മ​ൽ ബി​ജു (20), പ​റ​ക്കോ​ട്, നെ​ടി​യ​വി​ള ഷാ​ജി സാ​മു​വേ​ൽ (48), ബൈ​ക്ക് യാ​ത്രി​ക​നാ​യ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ബീ​ന മ​ൻ​സി​ൽ സെ​യ്ദ് മു​ഹ​മ്മ​ദ് സാ​ഹി​ബ്(73) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ബ​സി​ലു​ള്ള​വ​ർ​ക്ക് പ​രി​ക്കി​ല്ല.

അ​ടൂ​ർ-​കാ​യം​കു​ളം റോ​ഡി​ൽ ചേ​ന്നം​മ്പ​ള്ളി ജ​ങ്ഷ​നു സ​മീ​പം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് വാ​യ​ന​ശാ​ല ജ​ങ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്നും അ​ടൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സും അ​ടൂ​ർ ഭാ​ഗ​ത്തു നി​ന്നും പ​തി​നാ​ലാം മൈ​ലി​ലേ​ക്ക് പോ​യ ജീ​പ്പു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. തൊ​ട്ടു​പി​റ​കി​ൽ വ​ന്ന ബൈ​ക്കും ജീ​പ്പി​നു പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
TAGS:Accident News adoor news 
News Summary - four injured by colliding vehicles
Next Story