ഒഴുക്കിന് തടസ്സം സൃഷ്ടിച്ച് ഇരുമ്പ് തൂണുകൾ; വലിയതോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നു
text_fieldsവലിയതോട്ടിൽ ഒഴുക്കിന് തടസ്സമായി കെട്ടിക്കിടക്കുന്ന മാലിന്യം
അടൂർ: വലിയതോട്ടിൽ ഇരട്ട പാലത്തിനടിയിലെ ഇരുമ്പ് തൂണുകളും പൈപ്പും വെള്ളമൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. മാലിന്യം ഇരുമ്പ് തൂണുകളിൽ തങ്ങിനിൽക്കുന്നതാണ് ഒഴുക്കിനെ ബാധിക്കുന്നത്. കൂടാതെ തോട്ടിൽ കുറ്റിക്കാടുകൾ അടക്കമുള്ളവ വളർന്ന് നിൽക്കുന്നതും ഒഴുക്ക് തടസ്സപ്പെടാൻ ഇടയാക്കുന്നുണ്ട്. തോടിന്റെ വശങ്ങളും കാടുകയറി കിടക്കുകയാണ്. ഇതുമൂലം തെർമോകോൾ, പ്ലാസ്റ്റിക് കുപ്പികൾ, കവറിൽ കെട്ടി തള്ളുന്ന മാലിന്യം എന്നിവ ഇവിടെ കൂടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്.
തോട്ടിന്റെ ഇരുവശവും കോൺക്രീറ്റ് ഭിത്തി കെട്ടിയശേഷം മാലിന്യം തോട്ടിൽ തള്ളാതിരിക്കാൻ അതിന് മുകളിൽ ഉയരത്തിൽ കമ്പിവലയും സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും മാലിന്യം തോട്ടിൽ തള്ളുന്നുണ്ട്. കൂടാതെ പല സ്ഥാപനങ്ങളിലെയും മാലിന്യം ഒഴുകുന്ന പൈപ്പ് ലൈനുകൾ വസാനിക്കുന്നത് തോട്ടിലാണ്. ഓടയിലൂടെ ഒഴുകിയെ ത്തുന്ന മാലിന്യവും തോട്ടിൽ എത്തുന്നു. നേരത്തേ വലിയതോട് നിറഞ്ഞ് ടൗണിൽ വെള്ളം കയറുകയും വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ നശിക്കുകയും ചെയ്തിരുന്നു.