തെരുവു നായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്ക്
text_fieldsതെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ
അടൂർ: തെരുവുനായയുടെ കടിയേറ്റ് ഏഴ് പേർക്ക് പരിക്കേറ്റു. പഴകുളം സ്വദേശികളായ ചേനാട്ടുശേരി നിസ(28), ചേരാട്ടശ്ശേരി ഫയാൻ(5),ചുനക്കര രാജിവ് ഭവനിൽ രാജീവ്(33), പഴകുളം സുധീഷ് ഭവനിൽ രമ(54) പയ്യനല്ലൂർ ഊട്ട് പറമ്പിൽ പൊടിയൻ(75),പഴകുളം കോഴിശ്ശേരി വടക്കേതിൽ അമീർ കണ്ണ് റാവുത്തർ(75), പെരിങ്ങനാട് ചാല ചരുവിള പുത്തൻവീട്ടിൽ പ്രസന്നകുമാർ(42) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഞായറാഴ്ച രാവിലെ 11ന് പഴകുളം,തെങ്ങും താര,പയ്യനല്ലൂർ ഭഗത്തു വച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. മിക്കവരുടേയും കൈയ്ക്കും കാലിനുമാണ് പരിക്ക്. ഇതിൽ പൊടിയന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തെരുവു നായയെ പിന്നീട് പഴകുളത്ത് ചത്ത നിലയിൽ കണ്ടെത്തി.