Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2026 5:35 AM GMT Updated On
date_range 16 Feb 2026 5:35 AM GMTയുവാവിനെ വെട്ടി പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
text_fieldscamera_alt
രാജേഷ്, ഷൈൻ, ദീപു
അടൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് പച്ചമണ്ണ് ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ യുവാവിനെ വെട്ടിയും സഹോദരനെയും സുഹൃത്തുക്കളെയും കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ അടൂർ മേലൂട് പ്ലാംതടത്തിൽ ഷൈൻ (37), ആലപ്പുഴ പടനിലം വൃന്ദാവനത്തിൽ രാജേഷ് (36), മണക്കാല തുവയൂർ നോർത്ത് ദിവ്യാസദനത്തിൽ ദീപു (36) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അടൂർ മണക്കാല സ്വദേശി ദീപിൻ മധുവിനെയാണ് (28) കൈയിൽ വെട്ടേറ്റത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story


