അടൂർ നഗരം വെള്ളക്കെട്ടിൽ
text_fieldsഅടൂർ നയനം തിയേറ്ററിന് തെക്ക് വേബ്രിഡ്ജിനു സമീപത്തെ വെള്ളക്കെട്ട്
അടൂർ: മഴ പെയ്തതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം. ഇന്ത്യൻ ഓയിൽ പമ്പിന് സമീപം മുതൽ നെല്ലിമൂട്ടിപ്പടി ഭാഗം വരെയാണു വെള്ളക്കെട്ട്. റോയൽ ഫർണിച്ചർ കടയുടെ മുന്നിൽ വെള്ളക്കെട്ട് കാരണം ഉള്ളിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഓടയിലെ മണ്ണും ചെളിയും മാറ്റി വ്യത്തിയാക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. വാഹനങ്ങൾ പോകുമ്പോൾ വെള്ളം ഓളം തല്ലി കടകളിൽ കയറുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ്.വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
റോഡിന്‍റെ പകുതിയോളം ഭാഗം വെള്ളത്തിലാണ്. നെല്ലിമൂട്ടിപടി ജങ്ഷൻ മുതൽ ബൈപാസ് ആരംഭിക്കുന്ന ഭാഗം വരെ റോഡിന്‍റെ ഒരു വശത്ത് വെള്ളക്കെട്ടാണ്. ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഇല്ലാത്തതും ഓട ശുചീകരിക്കാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്.


