പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsദേവദത്തൻ
പത്തനംതിട്ട: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയെ പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കിയ 19കാരൻ പിടിയിൽ. പത്തനംതിട്ട മൈലാടുംപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ ദേവദത്തനെയാണ് (19) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിലെത്തിച്ചും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയുമായിരുന്നു പീഡനം. നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും അവ കൈക്കലാക്കുകയും ചെയ്തു.
സംഭവം സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇത് ചോദിക്കാൻ വിളിച്ച പിതാവിനെ പ്രതി നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.