ജില്ല പഞ്ചായത്തംഗത്തിന്റെ പരാതിയിൽ യു ട്യൂബർക്കെതിരെ കേസ്
text_fieldsഅടൂർ: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്ന ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. രാജൻ ജോസഫിനെതിരെയാണ് കേസ്. 2025 സെപ്റ്റംബർ 22ന് രാജൻ ജോസഫ് ചെയ്ത വിഡിയോ ആണ് കേസിന് ആധാരം.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി ബന്ധപ്പെടുത്തിയുള്ള പരമർശങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ശ്രീനാദേവി കുഞ്ഞമ്മയെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയെന്നും 47 മിനിറ്റ് നാലു സെക്കൻഡ് വരുന്ന വിഡിയോയിലുണ്ടായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും മാനഹാനി വരുത്തണമെന്ന് ഉദ്ദേശ്യമുണ്ടെന്നും കാട്ടി ശ്രീനാദേവി കഴിഞ്ഞ ദിവസമാണ് അടൂർ പോലീസിൽ പരാതി നൽകിയത്. സി.പി.ഐ പ്രതിനിധിയാണു ശ്രീനാദേവി.


