Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക​ല​ക്ട​റേ​റ്റി​ലെ...

ക​ല​ക്ട​റേ​റ്റി​ലെ ബോം​ബ് ഭീ​ഷ​ണി; ഒരു മാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം

text_fields
bookmark_border
ക​ല​ക്ട​റേ​റ്റി​ലെ ബോം​ബ് ഭീ​ഷ​ണി; ഒരു മാസം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണം
cancel

പ​ത്ത​നം​തി​ട്ട: ക​ല​ക്ട​റേ​റ്റി​ൽ ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. സൈ​ബ​ർ സെ​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു തു​മ്പും കി​ട്ടി​യി​ല്ല. മാ​ർ​ച്ച് 18നാ​യി​രു​ന്നു ജി​ല്ല ക​ല​ക്ട​റു​ടെ ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. ക​ല​ക്ട​റേ​റ്റി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഡി​വൈ.​എ​സ്.​പി ന​ന്ദ​കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഇ​ഗ്ലീ​ഷി​ൽ എ​ത്തി​യ ഭീ​ഷ​ണി​സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. സ​ന്ദേ​ശ​ത്തി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ ​മെ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് വി​വ​രം തേ​ടി ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന്റെ സൈ​ബ​ർ വി​ഭാ​ഗം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മ​റു​പ​ടി കി​ട്ടി​യി​ട്ടി​ല്ല.

മാ​ർ​ച്ച് 18ന് ​രാ​വി​ലെ 6.48നാ​ണ് ക​ല​ക്ട​ർ​ക്ക് സ​ന്ദേ​ശ​മെ​ത്തി​യ​ത്. 9.45ന് ​ക​ള​ക്ട​റു​ടെ ഇ ​മെ​യി​ൽ പ​രി​ശോ​ധി​ച്ച ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നാ​ണ് ഇം​ഗ്ലീ​ഷി​ലു​ള്ള സ​ന്ദേ​ശം ക​ണ്ട​ത്. ക​ല​ക്ട​റേ​റ്റി​ൽ ആ​ർ.​ഡി.​എ​ക്സ് പൈ​പ്പ് ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്നും ജീ​വ​ന​ക്കാ​രെ ഉ​ട​ൻ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. 2001ലെ ​പാ​ർ​ല​മെ​ന്റ് ആ​ക്ര​മ​ണ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ഫ്സ​ൽ ഗു​രു​വി​നെ തൂ​ക്കി​ലേ​റ്റി​യ​തി​ന്റെ ഓ​ർ​മ​ക്കാ​യാ​ണ് ഇ​തെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ൽ. ആ​സി​ഫ് ഗ​ഫൂ​ർ എ​ന്ന പേ​രി​ലാ​യി​രു​ന്നു സ​ന്ദേ​ശം. ക​ല​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന ക്ലാ​സെ​ടു​ക്കാ​ൻ ഗോ​വ​യി​ലാ​യി​രു​ന്നു ഈ ​സ​മ​യം.

ക​ല​ക്ട​റു​ടെ ഹു​സൂ​ർ ശി​ര​സ്ത​ദാ​റാ​ണ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കി ഡോ​ഗ്, ബോം​ബ് സ്ക്വാ​ഡു​ക​ൾ എ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ത്ത​നം​തി​ട്ട ക​ല​ക്ട​റേ​റ്റി​ൽ ഭീ​ഷ​ണി​സ​ന്ദേ​ശം ല​ഭി​ച്ച ദി​വ​സം ത​ന്നെ തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ക​ല​ക​ക്ട​റേ​റ്റു​ക​ളി​ലും സ​മാ​ന​സ​ന്ദേ​ശം എ​ത്തി​യി​രു​ന്നു. മൂ​ന്ന് സം​ഭ​വ​ങ്ങ​ളും മൂ​ന്ന് കേ​സു​ക​ളാ​യി​ട്ടാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച ദി​വ​സം ത​ന്നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി ക​ല​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്റെ ഉ​റ​വി​ടം തേ​ടി ഇ ​മെ​യി​ൽ അ​ധി​കൃ​ത​ർ​ക്കും ഫേ​സ്ബു​ക്കി​നും ക​ത്ത്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി.​ജി വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
TAGS:bomb threat cyber cell 
News Summary - delay in Collectorate bomb threat investigation
Next Story