ജില്ല സ്കൂൾ കായികമേള
text_fieldsകൊടുമൺ: മഴ തളർത്തിയ ജില്ല സ്കൂൾ കായികമേളയുടെ രണ്ടാം ദിനവും കുതിച്ച് പുല്ലാട് ഉപജില്ല. 173 പോയിൻറുമായാണ് പുല്ലാടിന്റെ മുന്നേറ്റം. 23 സ്വർണവും 13 വെള്ളിയും 11 വെങ്കലവും നേടി പുല്ലാട് കിരീടം ഉറപ്പിച്ചു. ഒമ്പത് സ്വർണവും ഏഴു വെള്ളിയും 11 വെങ്കലവുമടക്കം 97പോയിൻറുമായി പത്തനംതിട്ടയാണ് രണ്ടാമത്. സ്കൂൾ വിഭാഗത്തിൽ കിരീടം ഉറപ്പിച്ച് സെൻറ് ജോൺസ് എച്ച്.എസ്. ഇരവിപേരൂർ കുതിപ്പ് തുടരുകയാണ്.
16 സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവുമടക്കം 100 പോയിൻറാണ് സ്കൂളിനുള്ളത്. 51 പോയിൻറുമായി എം.ടി.എച്ച്.എസ്. കുറിയന്നൂരാണ് രണ്ടാമത്; അഞ്ചു സ്വർണവും ആറു വെള്ളിയും എട്ടു വെങ്കലവും. എം.എസ്.എച്ച് .എസ്.എസ് റാന്നിയാണു മൂന്നാമത്; 30 പോയിൻറ്.
രണ്ടാം ദിവസം ഉച്ചയോടെ മഴ ശക്തി പ്രാപിച്ചത് മേളക്ക് തടസ്സമുണ്ടാക്കി. പുറത്തിറങ്ങാൻ കഴിയാത്തവിധം കനത്ത മഴയാണ് പെയ്തത്. വ്യാഴാഴ്ച വൈകിട്ട് സമാപന സമ്മേളനം ആന്റോ ആൻറണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്യും.


