വീട്ടിൽ മദ്യപാനം വിലക്കിയ പിതാവിന് മകന്റെ സുഹൃത്തിന്റെ മർദനം: പ്രതി അറസ്റ്റിൽ
text_fieldsസനീഷ്
കലഞ്ഞൂർ: വീട്ടിൽ മകനും സുഹൃത്തും മദ്യപിക്കുന്നത് വിലക്കിയ വയോധികനെ മർദിച്ച് അവശനാക്കിയ പ്രതിയെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂടൽ അതിരുങ്കൽ അഞ്ചുമുക്ക് സനീഷ് ഭവനം സനീഷാണ് (39) പിടിയിലായത്. കൂടൽ എലിയാംമൂല തണ്ണീർപന്തലിൽ വീട്ടിൽ ശശിക്കാണ് (60) മർദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മകന്റെ സുഹൃത്താണ് സനീഷ്.
കഴിഞ്ഞദിവസം വീട്ടിലെത്തിയ പ്രതി മകന്റെ ഓട്ടോയിൽ കയറിയിരിക്കുന്നതും തുടർന്ന് മദ്യപിക്കുന്നതും കണ്ടപ്പോൾ ഇറക്കിവിട്ടു. ഇതിന്റെ വിരോധത്താൽ തടിക്കഷണംകൊണ്ട് ശശിയുടെ തലക്കും മുഖത്തും അടിച്ച്പരിക്കേൽപിക്കുകയായിരുന്നു. നാട്ടുകാർ ശശിയെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൂടലിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


