Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇഞ്ചി വില...

ഇഞ്ചി വില കുതിക്കുന്നു; കിലോക്ക് 280 രൂപയായി

text_fields
bookmark_border
ഇഞ്ചി വില കുതിക്കുന്നു; കിലോക്ക് 280 രൂപയായി
cancel

കോന്നി: ജില്ലയിൽ ഇഞ്ചിയുടെ വിലയിൽ വൻ കുതിപ്പ്. കിലോഗ്രാമിന് 280 രൂപ വരെയായി ഉയർന്നു. ഇന്ധനവിലയിലും ചരക്കുകൂലിയിലുമുണ്ടായ വർധനയെ തുടർന്ന് പച്ചക്കറി വില ഉയർന്നിരുന്നു. എന്നാൽ ഉൽപാദനം കുറഞ്ഞതാണ് ഇഞ്ചി വിലയിലെ മാറ്റത്തിന് കാരണം. വിവിധയിടങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതും പച്ചക്കറി വിലയുടെ വർധനവിന് കാരണമായി. വിലയിലുണ്ടായ വർധനയിൽ ഉടനെയൊന്നും മാറ്റം ഉണ്ടാകില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വെളുത്തുള്ളി വിലയും കുതിക്കുകയാണ്.

കനത്തമഴയെ തുടർന്ന് ഇഞ്ചി ഉൽപാദനം വലിയ തോതിൽ ഇടിഞ്ഞതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിനു പ്രധാന കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ 75 ശതമാനത്തോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സാധാരണയായി ഒരു ടൺ ഇഞ്ചി ലഭിക്കുന്ന കൃഷിയിടങ്ങളിൽ ഇത്തവണ 250 കിലോഗ്രാം മാത്രമാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു.

Show Full Article
TAGS:Pathanamthitta News Ginger price price hike 
News Summary - Ginger prices soar; reach Rs 280 per kg
Next Story