Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKodumonchevron_rightഅംഗൻവാടിയിൽ പാചകവാതക...

അംഗൻവാടിയിൽ പാചകവാതക സിലിണ്ടർ ചോർച്ച; സി​ലി​ണ്ട​റി​ന്റെ അ​ടി​വ​ശം ദ്ര​വി​ച്ച അ​വ​സ്ഥ​യി​ൽ

text_fields
bookmark_border
അംഗൻവാടിയിൽ പാചകവാതക സിലിണ്ടർ ചോർച്ച; സി​ലി​ണ്ട​റി​ന്റെ അ​ടി​വ​ശം ദ്ര​വി​ച്ച അ​വ​സ്ഥ​യി​ൽ
cancel

കൊ​ടു​മ​ൺ: കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്തി​ൽ ഐ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന 101ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി​യി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു. ഐ​ക്കാ​ട് ഇ​ട​ശ്ശേ​രി​യ​ത്ത് വീ​ട്ടി​ലെ ദേ​വ​കി​യ​മ്മ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ഞ്ചോ​ടെ ഗ്യാ​സി​ന്റെ ഗ​ന്ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ദേ​വ​കി​യ​മ്മ അ​ടു​ക്ക​ള പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സി​ലി​ണ്ട​ർ ചോ​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സി​ലി​ണ്ട​റി​ന്റെ അ​ടി​വ​ശം ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ദേ​വ​കി​യ​മ്മ ത​നി​ച്ചാ​ണ് വീ​ട്ടി​ൽ താ​മ​സം. ഉ​ട​ൻ അ​യ​ൽ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ അ​ടൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ഗ്നി​ര​ക്ഷ സേ​ന സ്ഥ​ല​ത്തെ​ത്തി സി​ലി​ണ്ട​ർ പു​റ​ത്തേ​ക്ക് മാ​റ്റി. വീ​ട് മു​ഴു​വ​ൻ ഗ്യാ​സ് നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

പ​റ​ക്കോ​ട്​ പൂ​ർ​ണി​മ ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ വി​ത​ര​ണ​ത്തി​ലു​ള്ള​താ​ണ് സി​ലി​ണ്ട​റെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സി​ലി​ണ്ട​ർ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി ഗ്യാ​സ് പൂ​ർ​ണ​മാ​യി ഗ്യാ​സ്​ ചോ​ർ​ത്തി​ക്ക​ള​ഞ്ഞു. സം​ഭ​വ സ​മ​യ​ത്ത് അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Show Full Article
TAGS:Cooking gas leaked Kodumon 
Next Story