ജില്ല സ്കൂൾ കായികമേളക്ക് കൊടുമണിൽ തുടക്കം
text_fieldsജില്ല സ്കൂൾ കായികമേളയുടെ ഉദ്ഘാടനം കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
കൊടുമൺ: കൗമാര പ്രതിഭകളുടെ മിന്നലാട്ടവും പുതിയ റെക്കോഡുകളും ഇനിയുള്ള രണ്ടുനാൾ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തെ ത്രസിപ്പിക്കും. 11 ഉപജില്ലകളിൽ നിന്നുള്ള 2000ത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന ജില്ല സ്കൂൾ കായികമേള കൊടുമൺ സ്റ്റേഡിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മൊത്തം 138 ഇനങ്ങളിലാണ് മത്സരം.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ. അനില സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യ ദേവി, അഡ്വ. സി. പ്രകാശ്, എ.ജി. ശ്രീകുമാർ, വി.ആർ. ജിതേഷ് കുമാർ, എ. വിജയൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സമ്മാനദാനം നിർവഹിക്കും.