അജ്ഞാതജീവി കോഴികളെ കൊന്നു
text_fieldsഅജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വളർത്തുകോഴികൾ
കൊടുമൺ: അജ്ഞാതജീവി കോഴികളെ കൊന്നു. അങ്ങാടിക്കൽ ഒറ്റത്തേക്ക് പ്ലാവിള വടക്കേതിൽ ബിജുവിന്റെ 15ഓളം വളർത്തുകോഴികളെയാണ് കൊന്നത്. ചൊവ്വാഴ്ച പുലർച്ച വീട്ടുകാർ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് കോഴികൾ ചത്തുകിടക്കുന്നത് കാണുന്നത്. കൂട് തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.
കൊടുമൺ റബർ പ്ലാന്റേഷൻ മേഖലയോട് ചേർന്ന പ്രദേശമാണിത്. റബർ തോട്ടങ്ങളിൽ കാടുവളർന്ന് കിടക്കുന്നതിനാൽ ജീവികൾക്ക് ഒളിച്ചിരിക്കാൻ കഴിയുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കാട്ടുമ്യഗങ്ങളുടെ ശല്യമുണ്ട്. തോട്ടങ്ങളിലെ കാട് തെളിക്കുന്നത് നിലച്ചിട്ട് നാളുകളായതായും നാട്ടുകാർ പറഞ്ഞു.