Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightആനത്താവളത്തിൽ ആനകൾ...

ആനത്താവളത്തിൽ ആനകൾ തുടർച്ചയായി ചരിയുന്നു; അവശേഷിക്കുന്നത് നാല് ആനകൾ മാത്രം

text_fields
bookmark_border
ആനത്താവളത്തിൽ ആനകൾ തുടർച്ചയായി ചരിയുന്നു; അവശേഷിക്കുന്നത് നാല് ആനകൾ മാത്രം
cancel

കോ​ന്നി: കോ​ന്നി​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​നി​ൽ​ക്കു​ന്ന കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ കോ​ന്നി കൊ​ച്ച​യ്യ​പ്പ​ൻ കൂ​ടി ച​രി​ഞ്ഞ​തോ​ടെ ഇ​നി​യും അ​വ​ശേ​ഷി​ക്കു​ന്ന​ത് നാ​ല് ആ​ന​ക​ൾ മാ​ത്രം. പ്രി​യ​ദ​ർ​ശ​നി (42), മീ​ന (34), ഈ​വ (23), കൃ​ഷ്ണ (13) എ​ന്നീ ആ​ന​ക​ൾ മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള​ത്.

2015ൽ ​കു​ട്ടി​യാ​ന​ക​ളാ​യ ല​ക്ഷ്മി 2020ൽ ​പി​ഞ്ചു​വും അ​മ്മു​വും മു​തി​ർ​ന്ന ആ​ന മ​ണി​യ​നും 2024 ൽ ​കോ​ട​നാ​ട് നീ​ല​ക​ണ്ഠ​നും മ​ണി​യും ക​ല്പ​ന​യും അ​ട​ക്കം പ്ര​സി​ദ്ധി നേ​ടി​യ ആ​ന​ക​ളാ​ണ് കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ ച​രി​ഞ്ഞ​ത്.

ആ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ച​രി​യു​ന്ന സം​ഭ​വ​ത്തി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ന് ഇ​ട​യി​ൽ മൂ​ന്ന് ആ​ന​ക​ൾ ആ​ന​ത്താ​വ​ള​ത്തി​ൽ ച​രി​ഞ്ഞ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. 24 വ​യ​സ് മാ​ത്രം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന മ​ണി എ​ന്ന കൊ​മ്പ​നാ​ന ഇ​ര​ണ്ട​കെ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ച​രി​ഞ്ഞ​ത്.​മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് കു​ട്ടി​യാ​ന പി​ഞ്ചു ച​രി​ഞ്ഞ​ത്.

ജൂ​നി​യ​ർ സു​രേ​ന്ദ്ര​നും ക​ല്പ​ന​യും കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ ച​രി​ഞ്ഞു. ഹെ​ർ​പി​സ് രോ​ഗ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് ല​ക്ഷ്മി, അ​മ്മു എ​ന്നീ കു​ട്ടി​യാ​ന​ക​ൾ ചെ​രി​ഞ്ഞ​ത്. മ​ണി ച​രി​ഞ്ഞ​ത് സ്വാ​ഭാ​വി​കം എ​ന്ന് ക​രു​തി എ​ങ്കി​ലും കു​ട്ടി​യാ​ന​ക​ൾ തു​ട​ർ​ച്ച​യാ​യി ച​രി​ഞ്ഞ​ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ട​യി​ൽ പോ​ലും സം​ശ​യ​മു​ള​വാ​ക്കി​യി​രു​ന്നു.

കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പിസ് വൈറസ് മൂലമെന്ന് പ്രാഥമിക നിഗമനം

കോ​ന്നി : കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ കൊ​ച്ച​യ്യ​പ്പ​ൻ എ​ന്ന ആ​ന​കു​ട്ടി ചെ​രി​യാ​ൻ ഇ​ട​യാ​യ​ത് ഹെ​ർ​പി​സ് വൈ​റ​സ് ബാ​ധി​ച്ചെ​ന്ന് സം​ശ​യം ബ​ല​പ്പെ​ടു​ന്നു. നി​ര​വ​ധി കു​ട്ടി​യാ​ന​ക​ളാ​ണ് കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ ഈ ​വൈ​റ​സ് ബാ​ധി​ച്ച് ച​രി​ഞ്ഞ​ത്. നാ​ട്ടാ​ന​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ഹെ​ർ​പ്പി​സ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന വൈ​റ​സാ​ണ് എ​ലി​ഫ​ന്റ് എ​ൻ​ഡോ തെ​ലി​യോ​ട്രോ​പി​ക് ഹെ​ർ​പ​സ് വൈ​റ​സു​ക​ൾ.

ഇ​ത് ഏ​ഷ്യ​ൻ ആ​ന​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​മ്പോ​ൾ മാ​ര​ക​മാ​യ ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ആ​ന​ക​ൾ ച​രി​യു​ക​യും ചെ​യ്യു​ന്നു. 1990 ലാ​ണ് ഈ ​രോ​ഗ​ത്തി​ന്റെ മാ​ര​ക​മാ​യ അ​വ​സ്ഥ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

1970ൽ ​ആ​ഫ്രി​ക്ക​ൻ ആ​ന​ക​ളു​ടെ ച​ർ​മ​ത്തി​ൽ ഉ​ണ്ടാ​യ മു​റി​വു​ക​ളി​ലും ഈ ​വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ണു​ബാ​ധ ഏ​റ്റു​ക​ഴി​ഞ്ഞാ​ൽ 24 മ​ണി​ക്കൂ​റു​ക​ൾ​ക്ക് അ​കം ആ​ന മ​ര​ണ​പ്പെ​ടു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ര​ക്ത കോ​ശ​ങ്ങ​ളെ​യും നാ​വി​നെ​യും ഹൃ​ദ​യ​ത്തെ​യും അ​ട​ക്കം ബാ​ധി​ക്കു​ന്ന ഈ ​വൈ​റ​സി​നു​ള്ള ചി​കി​ത്സ ചെ​ല​വേ​റി​യ​തും കു​റ​ഞ്ഞ രീ​തി​യി​ൽ മാ​ത്രം ഫ​ല​പ്ര​ദ​മാ​കു​ന്ന​തു​മാ​ണ്. 1995ൽ ​വാ​ഷി​ങ്​​ട​ൺ​ണി​ലെ നാ​ഷ​ണ​ൽ മൃ​ഗ​ശാ​ല​യി​ൽ ആ​ണ് ഏ​ഷ്യ​ൻ ആ​ന​ക​ളി​ൽ ഈ ​വൈ​റ​സ് ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

Show Full Article
TAGS:Konni Elephant Sanctuary konni Pathanamthitta News 
News Summary - Elephants continue to die at elephant sanctuary; now only four elephants
Next Story