തണ്ണിത്തോട്ടിൽ മുന്നണികളെ വെട്ടിവീഴ്ത്തി എൻ. ലാലാജി
text_fieldsഎൻ. ലാലാജി
കോന്നി: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മേക്കണം പതിനാലാം വാർഡിൽ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അടക്കം പരാജയപ്പെടുത്തി സ്വതന്ത്രനായി മത്സരിച്ച എൻ. ലാലാജി മികച്ച വിജയം നേടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പേരിൽ തെരഞ്ഞെടുപ്പിന് മുമ്പ് എൻ .ലാലാജിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി. എം മുൻ തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പ്രവീൺ പ്രസാദ്, യു .ഡി. എഫ് സ്ഥാനാർഥി അജയൻ പിള്ള ആനിയ്ക്കനാട്ട്, എൻ.ഡി.എ സ്ഥാനാർഥി സോമരാജൻ എന്നിവരാണ് ലാലാജിക്ക് എതിരെ മത്സരിച്ചത്. എന്നാൽ, മൂന്ന് മുന്നണികളെയും പരാജപ്പെടുത്തി ജീപ്പ് അടയാളത്തിൽ മത്സരിച്ചു വിജയിച്ച എൻ.ലാലാജി മുന്നണികൾക്ക് വലിയ പ്രഹരമാണ് ഏൽപിച്ചത്. സി.പി.എമ്മിന്റെ തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യകാല പ്രവർത്തകരിൽ ഒരാഴാണ് ലാലാജി. നിരവധി ജനകീയ സമരങ്ങൾക്കും ലാലാജി നേതൃത്വം കൊടുത്തിരുന്നു.


