ഒറ്റയാനെക്കണ്ട് ഭയന്നോടിയ ഗൃഹനാഥന് വീണ് പരിക്ക്
text_fieldsകാട്ടാനയെക്കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ ജെറി ഡാനിയൽ
കോന്നി: വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയ ഗ്രഹനാഥന് വീണ് കാലിന് ഗുരുതര പരിക്ക്. അരുവാപ്പുലം കല്ലേലിയിലാണ് സംഭവം. കല്ലേലി വടക്കേടത്ത് വീട്ടിൽ ജെറി ഡാനിയലിന്റെ (48) കാലിനാണ് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞദിവസം പുലർച്ചെ അഞ്ചിന് കേട്ട് നോക്കിയ ഗ്രഹനാഥൻ കാട്ടാന വീട്ടുമുറ്റത്ത് നിൽക്കുന്നതാണ് കണ്ടത്. ഒറ്റകൊമ്പൻ മുറ്റത്ത് നിൽക്കുന്നത് കണ്ട് ഭയന്ന് വിറച്ച ജെറി ഡാനിയേൽ ജീവൻ രക്ഷിക്കാൻ ഓടി രക്ഷപെടുന്നതിനിടെ വീണ് വലത് കാലിന് പൊട്ടൽ സംഭവിക്കുകയായിരുന്നു. കാട്ടാനകൾ മുൻപ് ജനവാസ മേഖലയിലെ കൃഷിയിടങ്ങിൽ മാത്രമാണ് എത്തിയിരുന്നത് എങ്കിൽ ഇപ്പോൾ വീടുകളുടെ മുറ്റത്തേക്ക് കയറി വരുന്നത് പതിവാകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ഇടയിലാണ് കല്ലേലിയിൽ വീടിന്റെ ഗെറ്റ് കാട്ടാന തകർത്തത്.
ഇതിന് മുൻപ് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് കാട്ടാന എത്തിയിരുന്നു. മുൻപും പ്രദേശത്തെ മറ്റൊരു വീടിന്റെ ഗെറ്റ് ആന തകർത്തിട്ടുണ്ട്. കല്ലലി, വയക്കര, കുളത്തുമൺ ഭാഗങ്ങളിൽ കാലനഗലായി തുടരുന്ന കാട്ടാന ശല്യത്തിന് യാതൊരു നടപടിയും സ്വീകരികുവാൻ ബന്ധപെട്ടവർക്ക് കഴിയുന്നില്ല. കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്തെ നിരവധി കർഷകർക്കാണ് തങ്ങളുടെ കാർഷിക വിളകൾ നഷ്ടപെടുകയും വ്യാപകമായ നഷ്ടം സംഭവിക്കുകയും ചെയ്തത്. എന്നിട്ടും ഇവർക്ക് ആവശ്യമായ നഷ്ട പരിഹാരവും വനം വകുപ്പ് നൽകുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.


