Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightആവണിപ്പാറയിൽ കാട്ടാനകൾ...

ആവണിപ്പാറയിൽ കാട്ടാനകൾ വാഹനങ്ങൾ തകർത്തു

text_fields
bookmark_border
ആവണിപ്പാറയിൽ കാട്ടാനകൾ വാഹനങ്ങൾ തകർത്തു
cancel
Listen to this Article

കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ആവണിപ്പാറ ഗിരിജൻ ട്രൈബൽ ഉന്നതിയിൽ കാട്ടാനകളുടെ ശല്യം രൂക്ഷം. ഇരുചക്ര വാഹനങ്ങൾ കാട്ടാന തകർത്തു. ഉന്നതിയിലെ സതീശൻ, സത്യൻ, സജീവ്, വാസു, മിനി തുടങ്ങിയവരുടെ സ്‌കൂട്ടറുകളും ബൈക്കുകളുമാണ് കാട്ടാന തകർത്തത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

അച്ചൻകോവിൽ നദിക്ക് അക്കരെ കരയിലാണ് ഉന്നതി സ്ഥിതി ചെയ്യുന്നത്. എന്നാൽ, മറുകരയിലേക്ക് കടന്നു ചെല്ലാൻ പാലമോ മറ്റ് സൗകര്യമോ ഇല്ല. അതിനാൽ ഇക്കരെ കരയിൽ വാഹനം വെച്ചിട്ടാണ് ഇവർ പോകുന്നത്. ഈവാഹനങ്ങളാണ് കാട്ടാനകൾ തകർത്തത്.

Show Full Article
TAGS:Wild elephants Vehicles destroyed Avanipara 
News Summary - Wild elephants destroy vehicles in Avanipara
Next Story