കുളനട ആർക്കൊപ്പം
text_fieldsകുളനട: ഗ്രാമപഞ്ചായത്ത് ഭരണം നിലനിർത്താൻ ബി.ജെ.പി കച്ചമുറുക്കുമ്പോൾ അട്ടിമറി ലക്ഷ്യമിട്ട് എൽ.ഡി.എഫും യു.ഡി.എഫും. പ്രസിഡൻറ് സ്ഥാനം ജനറലായതോടെ ബി.ജെ.പി.യുടെ സംസ്ഥാന നേതൃ നിരയിൽപെട്ടർ തന്നെ മത്സരം രംഗത്തുണ്ട്. 16 വാർഡ് ഉണ്ടായിരുന്നത് വർധിച്ച് 17 ആയി
രണ്ടു തവണയായി പഞ്ചായത്ത് ഭരിക്കുന്നത് ബി.ജെ.പിയാണ്. കഴിഞ്ഞതവണ ബി.ജെ.പി- 8, എൽ.ഡി.എഫ്-4, യു.ഡി.എഫ്-4 ആയിരുന്നു കക്ഷിനില. നേരത്തെ ഇടതുപക്ഷം തുടർച്ചയായി ഭരിച്ച പഞ്ചായത്തായിരുന്നു. ഇത്തവണ ഭരണം പിടിക്കാൻ ലക്ഷ്യമിട്ട് താഴെത്തട്ടിൽ സി.പി.എം പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.
പ്രസിഡൻറ് സ്ഥാനം ജനറൽ ആയതോടെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കുളനട അശോകൻ 15ാം വാർഡിൽ ജനവിധി തേടുകയാണ്. പി.ടി. പൊന്നച്ചൻ കോൺഗ്രസ് സ്ഥാനാർഥിയായും സുജിത്ത് കളിയ്ക്കൽ സി.പി.എം സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു. സ്വതന്ത്രനായി ലിജു ജേക്കബും.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള, തിരുവല്ല മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച അശോകൻ കുളനട പാർട്ടി മുൻ ജില്ല പ്രസിഡൻറ് ആണ്.
സ്ഥാനാർഥികൾ (വാർഡ്, പേര്, പാർട്ടി)
1.(മാന്തുക)- അശ്വതി ബി. മോഹനൻ(ബി.ജെ.പി), ശോഭ ചന്ദ്രൻ(കോൺഗ്രസ്), സുജ സന്തോഷ്(സി.പി.എം), 2. (മാന്തുക ഈസ്റ്റ്)- എൽസി ജോസഫ്(സി.പി.എം), രജനി(കോൺഗ്രസ്), രാജി പ്രസാദ്(ബി.ജെ.പി), 3.(ഉള്ളന്നൂർ)- കെ.ആർ. ജയചന്ദ്രൻ(ബി.ജെ.പി), കെ.ജെ. ബിജോയ്(കോൺഗ്രസ്), വി.ആർ. വിനോദ്കുമാർ(സ്വത.), സൂസൻ തോമസ്(സി.പി.എം), 4. (ഉള്ളന്നൂർ ഈസ്റ്റ്)- ടി. അമ്പിളി(ബിജെപി), ടി.ജി. പ്രിജി(കോൺഗ്രസ്), ഭവാനി രാജൻകുട്ടി(എൽഡിഎഫ് സ്വത.), 5. (കടലിക്കുന്ന്)- വിജിനി മേരി കുര്യൻ(എൽഡിഎഫ്. സ്വത.), ശോഭന അച്യുതൻ(ബിജെപി), റോജ ബ്ലസൺ(കോൺഗ്രസ്), 6. (പുതുവാക്കൽ)- അഥീന വിവേക്(ബി.ജെ.പി), പി.ഡി. ശ്രീലത(സ്വത.), ഷീബാ ബിനോജ്(എൽ.ഡി.എഫ് സ്വത.), സൂസൻ മത്തായി(കോൺഗ്രസ്), 7. (പാണിൽ)- ആഘോഷ് വി. സുരേഷ്(കോൺഗ്രസ്), പി.പി. രാജു(ആർട്ടിസ്റ്റ് രാജു-എൽഡിഎഫ്. സ്വത), എം.ആർ. വിജയൻ(സ്വത.), ഡി. സജീവൻ(ബിജെപി), 8. (മണൽത്തറ)-എലിസബേത്ത്(സാലി ടീച്ചർ), സിപിഎം, കുഞ്ഞമ്മ(കോൺഗ്രസ്), രമാദേവി(ബിജെപി), 9.(പുന്നക്കുന്ന്)- സജി പി. ജോൺ(കോൺഗ്രസ്), സന്തോഷ്(ബിജെപി), പി.ടി. സുരേഷ്(സിപിഎം), 10.(തുമ്പമൺ നോർത്ത്)- ശ്യാമ സുരാജ്(കോൺഗ്രസ്), ശ്രീദേവി(ബിജെപി), സാവിത്രി ഭദ്രൻ(കേരളാ കോൺഗ്രസ് എം), 11(തുമ്പമൺ താഴം)-രാധാമണി(ബിജെപി), ലാലമ്മ വർഗീസ്(എൽഡിഎഫ് സ്വത.), എം.കെ. ശ്യാമള കുമാരി(കോൺഗ്രസ്), 12(ഉളനാട്)-പോൾ രാജൻ(സിപിഎം), ബാബു ജോർജ്(കോൺഗ്രസ്), രാധാകൃഷ്ണക്കുറുപ്പ്(ബിജെപി), 13(പനങ്ങാട്)- അഭിലാഷ് രാജ്(സുന്ദരി)സ്വത., ഗോപകുമാർ(ബിജെപി), ഭരതരാജൻ പിള്ള(സിപിഎം), ജി. രഘുനാഥ്(കോൺഗ്രസ്), 14(കൈപ്പുഴ)- ജനി ആനന്ദ്(ബി.ജെ.പി), ബിന്ദു നന്ദകുമാർ(കോൺഗ്രസ്), രമ ആർ. കൃഷ്ണൻ(സി.പി.എം), 15(കുളനട)- അശോകൻ കുളനട(ബിജെപി), പി.ടി. പൊന്നച്ചൻ(കോൺഗ്രസ്), ലിജു ജേക്കബ്(സ്വത.), സുജിത്ത് കളീക്കൽ(സിപിഎം), 16(കുളനട നോർത്ത്)- എം.കെ. ജോൺസൺ(കോൺഗ്രസ്), പ്രേം ചരുവിൽ വർഗീസ്(ബിജെപി), രാജൻ കാഞ്ഞിരത്തിൻമൂട്ടിൽ(സ്വത.), രാജൻ മത്തായി(എൽഡിഎഫ് സ്വത.), വിൽസൻ വർഗീസ്(സ്വത.), 17(ഞെട്ടൂർ)- അശോകൻ(എൽ.ഡി.എഫ് സ്വത.), പി.ആർ. മോഹൻദാസ് (ബി.ജെ.പി), സുമിത് എം. നായർ(കോൺഗ്രസ്).


