Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് ചിഹ്നത്തിലും...

പന്തളത്ത് ചിഹ്നത്തിലും സി.പി.എമ്മിന് തലവേദന

text_fields
bookmark_border
പന്തളത്ത് ചിഹ്നത്തിലും സി.പി.എമ്മിന് തലവേദന
cancel
Listen to this Article

പന്തളം: പന്തളം നഗരസഭയിലെ 23ാം ഡിവിഷനിൽ വിമത ശല്യത്തിനൊപ്പം ചിഹ്നവും സി.പി.എമ്മിന് തലവേദനയാകുന്നു. ഇവിടെ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന റസാക്ക് റൂബിക്ക് കാറാണ് ചിഹ്നം. ഇതേ ഡിവിഷനിൽ സി.പി.എം വിമതനായി മത്സരിക്കുന്ന എ. രാജൻ റാവുത്തറുടെ ചിഹ്നം ജീപ്പാണ്.

ഈ ചിഹ്നങ്ങൾ തമ്മിലുള്ള സമാനതയാണ് എൽ.ഡി.എഫിനെ കുഴക്കുന്നത്. ചിഹ്നം പരിചയപ്പെടുത്താൻ പ്രചാരണത്തിൽ കൂടുതൽ സമയം ചെലവിടുന്നതിനൊപ്പം വിമത സ്ഥാനാർഥിയെ സി.പി.എം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി ശ്രീജയയും ബി.ജെ.പിക്കായി കെ. ബിജുവും രംഗത്തുണ്ട്.

Show Full Article
TAGS:Local Body Election Latest News news Pathanamthitta News 
News Summary - local body election
Next Story