ഫിറ്റ്നസ് സെന്ററിലെ ആക്രമണം; രണ്ട് പ്രതികൾ കൂടി പിടിയിൽ
text_fieldsസനു സജി ജോർജ്, ഷഹനാസ്
മല്ലപ്പള്ളി: പുറമറ്റം വെണ്ണിക്കുളത്തെ പെഗാസസ് ഫിറ്റ്നസ് സെന്ററിൽ നടന്ന ആക്രമണത്തിൽ ജീവനക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റ കേസിൽ രണ്ടു പ്രതികളെകൂടി കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി മഹാരാഷ്ട്ര റൈകൺ, പനവേൽ താലൂക്ക് ആകുർലി തുൽസി വിഹാർ ഫ്ലാറ്റ് നമ്പർ 202ൽ നിന്ന് പുറമറ്റം പടുതോട് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന സനു സജി ജോർജ് (24), അഞ്ചാം പ്രതി പുറമറ്റം പടുതോട് മരുതുകാലായിൽ വീട്ടിൽ കക്കു എന്ന ഷഹനാസ് (28) എന്നിവരാണ് പിടിയിലായത്.
എറണാകുളത്ത് നിന്നാണ് ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. തെളളിയൂർ കോളഭാഗം വേലംപറമ്പിൽ വീട്ടിൽ അലൻ റോയിക്കാണ് (19) ആക്രമണത്തിൽ ഗുരുതരപരിക്കേറ്റത്. വധശ്രമത്തിന് കോയിപ്രം പൊലീസ് ഇൻസ്പെക്ടർ പി.എം. ലിബി കേസെടുത്ത് അന്വേഷണം തുടരുകയാണ്. സ്ഥാപനത്തിൽ പരിശീലനത്തിനുവന്ന ഒന്നാം പ്രതിയോട് ലഹരി വസ്തുവായ ഹാൻസ് ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞതിലുള്ള വിരോധം നിമിത്തമാണ് പ്രതികൾ ആക്രമിച്ചത്. ആദ്യം അറസ്റ്റിലായ മൂന്നാം പ്രതി സുധീർ മണൽക്കടത്ത്, ദേഹോപദ്രവം ഏൽപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ ഒളിവിലാ