ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ
മല്ലപ്പള്ളി: ചുങ്കപ്പാറ -ആലപ്രക്കാട് റോഡിൽ തെരുവ്നായ് ശല്യം രൂക്ഷം. റോഡരികിൽ കൂട്ടായി തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കൾ കാൽ നടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ്. ഉറക്കെ കുരച്ച് ഇരുചക്രവാഹനങ്ങൾക്കുനേരെ പാഞ്ഞടുക്കുന്നതിനാൽ കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്ന യാത്രികർ പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വരുന്നതിനാൽ ഈറോഡിൽ അപകടങ്ങളും പതിവാണ്.
സ്കൂൾ വിദ്യാർഥികൾക്ക് നേരെയും ഇവറ്റകളുടെ ആക്രമണം ഉണ്ടാകാറുണ്ട്. റോഡിന്റെ വശങ്ങളിൽ തള്ളുന്ന മത്സ്യ-മാംസാവശിഷ്ടങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കുമിഞ്ഞുകൂടുന്നതാണ് പ്രദേശത്ത് ശല്യം വർധിക്കാൻ കാരണം.