Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2025 3:14 AM GMT Updated On
date_range 2025-09-04T08:44:36+05:30വാർപ്പും ഉരുളിയും മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldscamera_alt
രഞ്ജിത്ത്
മല്ലപ്പള്ളി: അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് ഓട്ടുവാർപ്പും ഉരുളിയും മോഷ്ടിച്ച പ്രതിയെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടങ്ങൽ കൂട്ടുങ്കൽ വീട്ടിൽ കെ.ആർ. രഞ്ജിത്ത് (36) ആണ് പിടിയിലായത്. കോട്ടാങ്ങൽ പനച്ചിക്കപ്പടി വെള്ളിക്കര ബേബി ജോസഫിന്റെ വീട്ടിൽ നിന്നാണ് വാർപ്പും ഉരുളിയും മോഷണം പോയത്.
അയൽവാസിയും ഈ വീടുമായി സഹകരണമുള്ളയാളുമാണ് പ്രതി. അന്വേഷണത്തിൽ എരുമേലി തെക്ക് താഴത്ത് വീട്ടിൽ മുഹമ്മദ് സാലിയുടെ ആക്രിക്കടയിൽ രഞ്ജിത്ത് ഉരുളി വിറ്റതായി പോലീസ് കണ്ടെത്തി. ഇൻസ്പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story