Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightസമയ​ക്രമ​ത്തിന്‍റെ...

സമയ​ക്രമ​ത്തിന്‍റെ പേരിൽ ബസ്​ തടഞ്ഞ്​ ഡ്രൈവർക്ക്​ നേരെ വടിവാൾ വീശി

text_fields
bookmark_border
സമയ​ക്രമ​ത്തിന്‍റെ പേരിൽ ബസ്​ തടഞ്ഞ്​ ഡ്രൈവർക്ക്​ നേരെ വടിവാൾ വീശി
cancel

മ​ല്ല​പ്പ​ള്ളി: ബ​സി​ന്റെ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി, യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു നി​ർ​ത്തി ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വെ​ച്ച് ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി.

തി​രു​വ​ല്ല-​മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന തി​രു​വ​മ്പാ​ടി ബ​സി​ലെ ഡ്രൈ​വ​ർ മ​ല്ല​പ്പ​ള്ളി ചെ​ങ്ങ​രൂ​ർ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ വി​ഷ്ണു​വി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ മ​ല്ല​പ്പ​ള്ളി ക​ടു​വാ​ക്കു​ഴി ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ല്ല​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രു​മാ​യി തി​രു​വ​ല്ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സ്.

ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ബ​സി​നു​ള്ളി​ൽ വ​ടി​വാ​ളു​മാ​യി ക​യ​റി ഡ്രൈ​വ​ർ വി​ഷ്ണു​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ സം​ഭ​വം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് തി​രു​വ​ല്ല-​മ​ല​പ്പ​ള്ളി റൂ​ട്ടി​ൽ ഓ​ടു​ന്ന ജാ​ന​കി ബ​സി​ന്‍റെ ഡ്രൈ​വ​ർ ശ്രീ​കു​മാ​റി​നും ക​ണ്ടാ​ൽ അ​റി​യാ​ത്ത നാ​ല് പേ​ർ​ക്കു​മെ​തി​രെ വി​ഷ്ണു കീ​ഴ്വാ​യ്പൂ​ർ പൊ​ലീ​സി​ലും തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി.

Show Full Article
TAGS:threat Bus Driver pathanamthitta kerala gunda gang 
News Summary - threat for bus driver over time schedule
Next Story