റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു
text_fieldsമാരങ്കുളത്തെ തോട്ടിൽ ചാക്കിൽകെട്ടി മാലിന്യം തള്ളിയപ്പോൾ
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ തീർഥാടന വിനോദസഞ്ചാര മേഖലയിലേക്കുള്ള മാരങ്കുളം-നിർമലപുരം റോഡിന്റെ വശങ്ങളിൽ മൽസ്യ മാംസാവശിഷ്ടങ്ങൾ തള്ളുന്നത് പതിവാകുന്നു. അസഹനീയമായ ദുർഗന്ധം വമിക്കുന്നതുമൂലം കാൽനടക്കാർക്കും പരിസരവാസികൾക്കും ദുരിതമായിരിക്കുകയാണ്.
തെരുവുനായ്,കുറുനരി, കാട്ടുപന്നി തുടങ്ങിയവ മാലിന്യാവശിഷ്ടങ്ങൾ റോഡിലേക്ക് നിരത്തുന്നതിനാൽ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പക്ഷികൾ മാലിന്യങ്ങൾ കൊത്തിവലിച്ച് ജലസ്രോതസ്സുകളിൽ ഇടുന്നതിനാൽ ശുദ്ധജലവും മലിനമാക്കുകയാണ്.
പ്രദേശത്ത് ഈച്ചയുടെയും കൊതുകിന്റെ ശല്യവും രൂക്ഷമായിരിക്കുകയാണ്. ആരോഗ്യ വകുപ്പും, പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർമലപുരം-ചുങ്കപ്പാറ ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു
ഭാരവാഹികളായ സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ ബാബു പുലി തിട്ട , ബിജു മോടിയിൽ എന്നിവർ സംസാരിച്ചു.