Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകല്ലൂപ്പാറ പഞ്ചായത്തിൽ...

കല്ലൂപ്പാറ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം

text_fields
bookmark_border
കല്ലൂപ്പാറ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം
cancel
camera_alt

പു​തു​ശ്ശേ​രി പ​റ​പ്പ​ള്ളി പാ​റ​യി​ൽ വ​ർ​ഗീ​സ് പി. ​തോ​മ​സി​ന്റെ കാ​ർ​ഷി​ക​വി​ള​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​നി​ല​യി​ൽ

മ​ല്ല​പ്പ​ള്ളി: മ​ഴ ക​ന​ത്ത​തോ​ടെ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി. ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ലെ പ​ത്തി​ല​ധി​കം ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

ക​ല്ലൂ​പ്പാ​റ, മ​ഠ​ത്തും​ഭാ​ഗം നോ​ർ​ത്ത്, ഐ​ക്ക​ര​പ്പ​ടി, പു​തു​ശ്ശേ​രി, ചെ​ങ്ങ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കൂ​ട്ട​മാ​യെ​ത്തി​യ പ​ന്നി​കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി പു​തു​ശ്ശേ​രി പ​റ​പ്പ​ള്ളി​പാ​റ​യി​ൽ വ​ർ​ഗീ​സ് പി. ​തോ​മ​സി​ന്റെ​യും, മ​ഠ​ത്തും​ഭാ​ഗം ഇ​ല​വു​ങ്ക​ൽ വ​ർ​ഗീ​സ് ഐ​പ്പി​ന്‍റെ​യും കൃ​ഷി​യി​ട​ത്തി​ൽ പ​ന്നി​ക്കൂ​ട്ടം ക​യ​റി വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തി.

വാ​ഴ, ചേ​മ്പ്, കാ​ച്ചി​ൽ,ചേ​ന, തെ​ങ്ങി​ൻ തൈ, ​ഇ​ഞ്ചി എ​ന്നി​വ പ​ന്നി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ന​ട്ട കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​തി​ൽ ഏ​റെ​യും.​വേ​ന​ൽ കാ​ല​ത്ത് ഈ​മേ​ഖ​ല​യി​ൽ പ​ന്നി​ക​ളു​ടെ ശ​ല്യം കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​തോ​ടെ വീ​ണ്ടും എ​ത്തി​ത്തു​ട​ങ്ങി.

പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ലൈ​സ​ൻ​സു​ള്ള ഏ​താ​നും ഷൂ​ട്ട​ർ​മാ​രെ പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Show Full Article
TAGS:Wild boar Kallooppara Pathanamthitta News 
News Summary - Wild boar infestation is severe in Kallooppara panchayat
Next Story