യുവതിയോട് അപമര്യാദയായി സംസാരിച്ചതു ചോദ്യം ചെയ്ത ഭർത്താവിനെ കത്രികക്ക് കുത്തി
text_fieldsസാജൻ
മല്ലപ്പള്ളി: യുവതിയോട് അപമര്യാദയായി സംസാരിച്ചതു ചോദ്യം ചെയ്ത ഭർത്താവിനെ കത്രികയ്ക്ക് കുത്തി മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. മല്ലപ്പള്ളി നാരകത്താനി സ്വദേശി മുക്കുഴിക്കൽ വീട്ടിൽ എം.കെ. സാജൻ(35) ആണ് അറസ്റ്റിലായത്. ഡിസംബർ 12 നാണ് കേസിനാസ്പദമായ സംഭവം.
യുവതിയോട് അപമര്യാദയായി സംസാരിച്ചതിനെപ്പറ്റി പ്രതിയോട് ഫോൺ ചെയ്തു ചോദിച്ചപ്പോൾ നേരിൽ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഭർത്താവിനെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കത്രിക കൊണ്ട് നെഞ്ചിലും ഇടതുതോളിലും കുത്തി. നിലത്തു വീണപ്പോൾ കമ്പെടുത്ത് ഇടതുകാൽത്തുടയിൽ അടിച്ച് പരിക്കേൽപ്പിച്ചു. പോലീസ് കേസെടുത്തതു മനസ്സിലാക്കിയ പ്രതി ഒളിവിൽപ്പോകുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞ മണിമലയിൽനിന്ന് പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ സലാം, സി.പി.ഒ മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


