പന്തളത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ വൻ ജനപങ്കാളിത്തം
text_fieldsപന്തളം: വിവിധ മുസ്ലിം ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ പന്തളം മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി പന്തളത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
ശനിയാഴ്ച വൈകീട്ട് മൂന്നോടെ കടയ്ക്കാട് ജമാഅത്ത് അങ്കണത്തിൽനിന്ന് പന്തളം എൻ.എസ്.എസ് കോളജ് ജങ്ഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവ ചുറ്റി സമ്മേളന നഗരിയായ പന്തളം ജങഷനിൽ വൈകീട്ട് അഞ്ചോടെ സമാപിച്ചു.
പന്തളത്തെയും പരിസരത്തെയും മുട്ടാർ, ചേരിക്കൽ, മുളക്കുഴ, പുന്തല എന്നീ മുസ്ലിം ജുമാമസ്ജിദുകളിലെയും പ്രവർത്തകരും പള്ളി ഭാരവാഹികളും കടയ്ക്കാട് മുസ്ലിം ജുമാമസ്ജിദിലേക്ക് ഒഴുകിയെത്തി. കടയ്ക്കാട് മുസ്ലിം ജുമാമസ്ജിദ് ചീഫ് ഇമാം അമീൻ ഫലാഹിയുടെ പ്രാർഥനയോടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം ആരംഭിച്ചു. പ്രകടനം ടൗൺ ചുറ്റി ഉദ്ഘാടന വേദിയിൽ സമാപിച്ചു.
പ്രകടനത്തിന് അമീൻ ഫലാഹി, മുസ്ലിം ജമാഅത്ത് കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷുഐബ്, സെക്രട്ടറി മുജീബുദ്ദീൻ, ചേരിയക്കൽ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ നാസർ ഖാസിമി, മുഹമ്മദ് റാഫി, മജീദ് കോട്ടവീട്, എ. ഷാജഹാൻ, റാഫി, സിറാജുദ്ദീൻ ലബ്ബ, എം.എസ്.ബി.ആർ ഷാജി, ഷുക്കൂർ, എ. ഷാനവാസ് ഖാൻ, ബദറുദ്ദീൻ കക്കടയിൽ, മുസ്തഫ, ആഷിക് അയ്യൂബ് പുല്ലുതറയിൽ, കമറുദ്ദീൻ, എം.എസ്. സൈഫുദീൻ, എം.എസ്. നസീബ്, ഷെഫീഖ് ചേരിയക്കൽ, നജിദ്, അബ്ദുൽ ജബ്ബാർ, ഷംസുദ്ദീൻ കടക്കാട്, എം. നിസാർ, അഡ്വ. മൻസൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.