‘മൊഴിക്കിലുക്കം’ പഠനോത്സവ മികവ് പതിപ്പുകള്‍ പ്രകാശനം ചെയ്തു
text_fields‘മൊഴിക്കിലുക്കം’ പഠനോത്സവ മികവ് പതിപ്പുകള്‍ പന്തളം
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി. സജീവ് പ്രകാശനം
ചെയ്യുന്നു
പന്തളം: മങ്ങാരം ഗവ. യുപി സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുമക്കൾ തയ്യാറാക്കിയ ''മൊഴിക്കിലുക്കം'' പഠനോത്സവ മികവ് പതിപ്പുകള്‍ പന്തളം ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ സി.വി. സജീവ് പ്രകാശനം ചെയ്തു.
ഒന്നാം ക്ലാസിലെ ഓരോ വിദ്യാർത്ഥിയും മുഴുവൻ കുട്ടികളും ഭാവനയിൽ വിരിഞ്ഞ എഴുത്ത് ഉൾക്കൊളളിച്ച് തയ്യാറാക്കിയതാണ് മൊഴി കിലുക്കം. കർട്ടൂൺ ഡയറി, കുട്ടിപ്പത്രം, കുഞുവർത്തമാനം, കുട്ടിപ്പാട്ട്, കഥ എന്നിവ ഉൾകൊള്ളിച്ചാണ് പുസ്തകം തയ്യാറാക്കിയത്. ഒന്നാം ക്ലാസ് അധ്യാപിക നിഷ ടീച്ചറുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ ആഫിയ റഫീഖ്, ആരവ് എസ് ബിബിൻ, ദീപിക ദീപു, ഡിയോൺ ജോബി ജോൺ, മെർസിഹാ മെഹറിൻ, മുഹമ്മദ് റയാൻ, പി എ സൂര്യതേജസ്, സ്വാലിഹ ഷാനവാസ്, സാനിയ പ്രവീൺ, ഷിഫാസ് ഷിജു, ശ്രെയാൻ ഷിജു, വെഷ്ണവി ലക്ഷമി വിഷ്ണു, ബ്രിഷ്ടി ഗോസാമി എന്നിവരാണ് മൊഴികിലുക്കം തയ്യാറാക്കിയത്.


