വേനൽ ചൂടേറുന്നു; ജലക്ഷാമം രൂക്ഷം
text_fieldsപന്തളം: തെക്കേക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധജല വിതരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വലിയ പ്ലാസ്റ്റിക് സംഭരണികൾ വർഷങ്ങളായി പ്രവർത്തന രഹിതം. വരൾച്ച രൂക്ഷമാകുന്ന സമയത്ത് ടാങ്കർ ലോറികളിലും മറ്റും വെള്ളം എത്തിച്ചു സംഭരണിയിൽ നിറച്ചു പ്രദേശത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാനാണ് സംഭരണികൾ സ്ഥാപിച്ചത്. തെക്കേക്കര പഞ്ചായത്തിലെ ഒട്ടുമിക്ക ഭാഗത്തു സ്ഥാപിച്ച സംഭരണിയിൽ ഒരിക്കൽ പോലും വെള്ളം നിറച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വേനൽക്കാലത്ത് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്.
കിണറുകളിലെ ജലനിരപ്പ് താഴും. ഈ സമയത്ത, പലപ്പോഴും ആശ്വാസമാകുന്നത് പമ്പ ജലസേചന പദ്ധതി (പി.ഐ.പി) കനാലിലൂടെ എത്തുന്ന വെള്ളമാണ്. കനാലിലൂടെ ശക്തമായി വെള്ളം ഒഴുകിയാൽ കിണറ്റിലും വെള്ളം നിറയും. കൃത്യസമയത്തു കനാലിൽ വെള്ളം എത്താറില്ല എന്നതാണ, പ്രദേശവാസികളുടെ പരാതി. വേനലിന്റെ കാഠിന്യം ശക്തമായി കഴിഞ്ഞ് മാത്രം ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചാൽ മതിയെന്ന ചിന്ത മാറണം. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കൃത്യമായ ഇടവേളകളിൽ വെള്ളം എത്തിക്കാൻ ക്രമീകരണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.